May 03, 2023

ആനിമൽ അറ്റൻഡർ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിന്റെ ആനിമൽ ഹൗസിൽ ആനിമൽ അറ്റൻഡർ തസ്തികയിലെ ഒരൊഴിവിൽ താത്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ മെയ് പത്തിന് നടത്തും. 179 ദിവസത്തേക്ക് പ്രതിദിനം 560 രൂപ വേതനത്തിലാണ് നിയമനം.
പത്താം ക്ലാസ് യോഗ്യതയും ലോബോറട്ടറി ആനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. ഇതേ വിഷയത്തിൽ ഏതെങ്കിലും സർവകലാശാലയിലെയോ സർക്കാർ സ്ഥാപനത്തിയോ ട്രെയിനിംഗ് വിജകരമായി പൂർത്തീകരിച്ചവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 2023 ജനുവരി ഒന്നിന് 18നും 56നും ഇടയിൽ താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം മെയ് പത്തിന് രാവിലെ 11ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ (ഭരണവിഭാഗം 1) ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(www.mgu.ac.in) ലഭിക്കും. ഫോൺ: 6282079925