എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ) സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലുമായി 2859 ഒഴിവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മിനിമം പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Social Security Assistant (SSA) and Stenographer പോസ്റ്റുകളിലായി മൊത്തം 2859 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27 മുതല്‍ 2023 ഏപ്രില്‍ 26 വരെ അപേക്ഷിക്കാം