October 04, 2023

പ്ലസ്ടു ഉള്ളവര്‍ക്ക് വുമണ്‍ ഫയര്‍ ഓഫീസര്‍ ആവാം


കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Fire and Rescue Services ഇപ്പോള്‍ Woman Fire & Rescue Officer (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Woman Fire & Rescue Officer (Trainee) പോസ്റ്റുകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 1 വരെ അപേക്ഷിക്കാം.