എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലിക്ക് അവസരം
എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL) ഇപ്പോള്‍ Handyman, Utility Agent തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Handyman, Utility Agent തസ്തികകളിലായി മൊത്തം 998 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം.