കേരളത്തില്‍ ഇൻഷുറൻസ് കമ്പനിയില്‍ ജോലി നേടാം – UIIC AO റിക്രൂട്ട്മെന്റ് 2023
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ Administrative Officers (AO) (Generalists & Specialists) (Scale-I) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Administrative Officer (Scale I) പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 14 വരെ അപേക്ഷിക്കാം.