August 04, 2023

കേരളത്തിലെ പോസ്റ്റ്‌ ഓഫീസില്‍ പോസ്റ്റ്‌മാന്‍ ആവാം

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster (ABPM) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ്‌ മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 30041 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ്‌ ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 3 മുതല്‍ 2023 ഓഗസ്റ്റ്‌ 23 വരെ അപേക്ഷിക്കാം.