കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവുകള്‍
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്‌നിക്‌സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം.രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.