July 27, 2023

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി നേടാം

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ ‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bank Note Press, Dewas ഇപ്പോള്‍ Supervisor, Junior Office Assistant & Junior Technician തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Supervisor, Junior Office Assistant & Junior Technician തസ്തികകളിലായി മൊത്തം 111 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ആഗസ്റ്റ്‌ 21 വരെ അപേക്ഷിക്കാം