കേരള ജല അതോറിറ്റിയില്‍ ജോലി അവസരം
ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഓഫീസിൽ താൽകാലിക വളന്റിയർമാരെ നിയമിക്കുന്നു. ഐടിഐ സിവിൽ, ഡിപ്ലോമ സിവിൽ, ബി ടെക് സിവിൽ തുടങ്ങിയ യോഗ്യതകളും കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച്ച ജൂലൈ 10ന് രാവിലെ 10.30ന് നടക്കും. പത്തൊമ്പത് ഒഴിവുകളാണ് ഉള്ളത്. പ്രതിദിനം 755 രൂപ വേതനം.താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2391410.
+91 98959 34 888