July 01, 2023

പ്ലസ്ടു ഉള്ളവര്‍ക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Delhi Development Authority (DDA) ഇപ്പോള്‍ Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant പോസ്റ്റുകള മൊത്തം 687 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 3 മുതല്‍ 2023 ജൂലൈ 2 വരെ അപേക്ഷിക്കാം.