June 29, 2023

ഫെഡറല്‍ ബാങ്കില്‍ ക്ലാര്‍ക്ക് ആവാൻ അവസരം

കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Federal Bank ഇപ്പോള്‍ Non-Officer (Clerical) Cadre / Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഫെഡറല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2023 ജൂലൈ 15 വരെ അപേക്ഷിക്കാം.